Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cinema Legend

ലോ​ക​സി​നി​മ​യി​ലെ ഇ​തി​ഹാ​സം ക്ലി​ന്‍റ് ഈ​സ്റ്റ്‌​വു​ഡ് വി​ര​മി​ച്ചു; ഒ​രു യു​ഗ​ത്തി​ന്‍റെ അ​വ​സാ​നം

ലോ​ക​സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​രം ക്ലി​ന്‍റ് ഈ​സ്റ്റ്‌​വു​ഡ് സി​നി​മാ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു. 96ാം വ​യ​സി​ലാ​ണ് അ​ദ്ദേ​ഹം വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്കു പോ​കു​ന്ന​ത്. ഏ​ഴു പ​തി​റ്റാ​ണ്ടി​നി​ടെ എ​ഴു​പ​തി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും 40തി​ല​ധി​കം സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സാ​ധാ​ര​ണ ന​ട​നാ​യി തു​ട​ങ്ങി സ്വ​ന്തം ക​ഠി​നാ​ധ്വാ​ന​വും ത​ന​ത് ശൈ​ലി​യും കൊ​ണ്ട് ഹോ​ളി​വു​ഡി​ന്‍റെ സി​നി​മാ സം​സ്‌​കാ​ര​ത്തെ​ത്ത​ന്നെ മാ​റ്റി​മ​റി​ച്ച അ​സാ​ധാ​ര​ണ ക​രി​യ​റാ​ണ് ക്ലി​ന്‍റ് ഈ​സ്റ്റ്‌​വു​ഡി​ന്‍റേ​ത്. മ​ക​ന്‍ കൈ​ല്‍ ഈ​സ്റ്റ്‌​വു​ഡാ​ണ് താ​ര​ത്തി​ന്‍റെ വി​ര​മി​ക്ക​ല്‍ വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

കൗ​ബോ​യ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക്

1960ക​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഡോ​ളേ​ഴ്സ് ട്രി​ല​ജി എ​ന്ന​റി​യ​പ്പെ​ടു​ന്ന കൗ​ബോ​യ് വെ​സ്റ്റേ​ണ്‍ സി​നി​മ​ക​ളി​ലെ "പേ​രി​ല്ലാ​ത്ത മ​നു​ഷ്യ​ന്‍' എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക്ലി​ന്‍റ് ഈ​സ്റ്റ്‌​വു​ഡ് ലോ​ക​ശ്ര​ദ്ധ നേ​ടു​ന്ന​ത്. സെ​ർ​ജി​യോ ലി​യോ​ണി​യാ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ.

ലോ​ക​മെ​ങ്ങും അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ ആ​രാ​ധ​ക​രെ​യാ​ണ് എ ​ഫി​സ്റ്റ്ഫു​ൾ ഓ​ഫ് ഡോ​ളേ​ഴ്സ് (1964), ഫോ​ർ എ ​ഫ്യു ഡോ​ളേ​ഴ്സ് മോ​ർ (1965), ദ ​ഗു​ഡ്, ദ ​ബാ​ഡ് ആ​ൻ​ഡ് ദ ​അ​ഗ്ളി (1966) എ​ന്നീ ചി​ത്ര​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്ത​ത്. ഈ ​സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്രം അ​ദ്ദേ​ഹ​ത്തെ ഒ​രു ആ​ഗോ​ള ഐ​ക്ക​ണാ​ക്കി മാ​റ്റി. കോ​ട്ടും ചു​ണ്ടി​ല്‍ ക​ത്തു​ന്ന ചു​രു​ട്ടു​മാ​യി നി​ല്‍​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പം സി​നി​മാ​ച​രി​ത്ര​ത്തി​ലെ വ​ലി​യൊ​രു അ​ട​യാ​ള​മാ​ണ്. ഇ​റ്റാ​ലി​യ​ന്‍ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഇ​ത്ത​രം കൗ​ബോ​യ് സി​നി​മ​ക​ള്‍ സ്പ​ഗെ​റ്റി വെ​സ്റ്റേ​ണ്‍ എ​ന്ന​റി​യ​പ്പെ​ട്ടു. പി​ന്നീ​ട് 20 ഓ​ളം കൗ​ബോ​യ് ചി​ത്ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു.

ഡ​ർ​ട്ടി ഹാ​രി​യാ​യി മി​ന്നി

കു​റ്റാ​ന്വേ​ഷ​ക ഹാ​രി​യാ​യി അ​ഭി​ന​യി​ച്ച ഡേ​ര്‍​ട്ടി ഹാ​രി (1971) സി​നി​മ​ക​ളി​ലൂ​ടെ​യും ലോ​ക​മാ​കെ ക്ലി​ന്‍റ് ഈ​സ്റ്റ്‌​വു​ഡ് എ​ന്ന നാ​മം ഖ്യാ​തി​യാ​ര്‍​ജി​ച്ചു. കൗ​ബോ​യ് വേ​ഷ​ങ്ങ​ളി​ല്‍​നി​ന്നു മാ​റി മോ​ഡേ​ണ്‍ ആ​ക്‌​ഷ​ന്‍ സി​നി​മ​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹം ചു​വ​ടു​മാ​റ്റി. നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന 'ഹാ​രി കാ​ല​ഹ​ന്‍' എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി അ​ദ്ദേ​ഹം ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഈ ​സീ​രീ​സി​ലെ അ​ഞ്ചു സി​നി​മ​ക​ളും വ​ലി​യ വി​ജ​യ​ങ്ങ​ളാ​യി​രു​ന്നു.

സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​ത്തി​ലും തി​ള​ങ്ങി

സ്വ​യം നാ​യ​ക​നാ​യ ''പ്ലേ ​മി​സ്റ്റി ഫോ​ര്‍ മി'' (1971) ​എ​ന്ന ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത​ത്. 94-ാം വ​യ​സി​ൽ നി​ക്കോ​ളാ​സ് ഹോ​ള്‍​ട്ടി​നെ നാ​യ​ക​നാ​ക്കി 2024ല്‍ ​റി​ലീ​സ് ചെ​യ്ത ''ജു​റോ​ര്‍ 2'' ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്രം. ഈ ​കോ​ര്‍​ട്ട്‌ റൂം ​ഡ്രാ​മ വ​ലി​യ നി​രൂ​പ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. 2021 ൽ ​പു​റ​ത്തി​റ​ങ്ങി​യ ക്രൈ ​മാ​ച്ചോ​യി​ലാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

അ​ഭി​ന​യ​ത്തേ​ക്കാ​ള്‍ വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളാ​ണ് സം​വി​ധാ​യ​ക​ന്‍ എ​ന്ന​നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത്. വ​ള​രെ വേ​ഗ​ത്തി​ലും കൃ​ത്യ​മാ​യ ബ​ജ​റ്റി​ലും സി​നി​മ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന സം​വി​ധാ​യ​ക​നാ​ണ് അ​ദ്ദേ​ഹം. മി​ക​ച്ച ന​ട​നു​ള്ള ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ​വും മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​വും ഒ​രേ സി​നി​മ​യി​ലൂ​ടെ (അ​ൺ​ഫോ​ർ​ഗി​വ​ൺ, മി​ല്യ​ൺ ഡോ​ള​ർ ബേ​ബി) ര​ണ്ടു​ത​വ​ണ നേ​ടി​യ ചു​രു​ക്കം ചി​ല​രി​ല്‍ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. കൂ​ടാ​തെ മി​സ്റ്റി​ക്ക് റി​വ​ര്‍, അ​മേ​രി​ക്ക​ന്‍ സ്‌​നൈ​പ്പ​ര്‍, ചെ​യ്ഞ്ച​ലിം​ഗ്, സ​ള്ളി : മി​റാ​ക്കി​ള്‍ ഓ​ണ്‍ ദി ​ഹ​ഡ്സ​ണ്‍ തു​ട​ങ്ങി​യ നി​ര​വ​ധി പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ചി​ത്ര​ങ്ങ​ള്‍ അ​ദ്ദേ​ഹം സി​നി​മാ​ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ചു.

മാ​സ് ഡ​യ​ലോ​ഗു​ക​ളു​ടെ സ​ഹ​ചാ​രി

സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ​ല്ലി​റു​മ്മി സം​സാ​രി​ക്കു​ന്ന ശൈ​ലി​യു​ണ്ടെ​ന്നു പ​റ​ഞ്ഞ് ആ​ദ്യ​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ടേ​ണ്ടി​വ​ന്നു. പി​ന്നീ​ട് ഇ​തേ ശൈ​ലി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​സ് ഡ​യ​ലോ​ഗു​ക​ളു​ടെ സി​ഗ്‌​നേ​ച്ച​ര്‍ ആ​യി മാ​റി​യ​ത്. അ​ക്ര​മി​ക്കു​നേ​രേ തോ​ക്കു ചൂ​ണ്ടി​ക്കൊ​ണ്ട് ''സ​ഡ​ന്‍ ഇം​പാ​ക്‌​ടി''​ലെ ഹാ​രി കാ​ല​ഗ​ന്‍ പ​റ​യു​ന്നു: ''ഗോ ​എ​ഹെ​ഡ്, മേ​ക്ക് മൈ ​ഡേ..'' സി​നി​മാ​പ്രേ​മി​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത ഡ​യ​ലോ​ഗാ​ണി​ത്. എ​ക്കാ​ല​ത്തെ​യും പ്ര​ശ​സ്ത​മാ​യ 100 സി​നി​മാ​ഡ​യ​ലോ​ഗു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​മാ​ണ് ആ ​സം​ഭാ​ഷ​ണ​ത്തി​ന് അ​മേ​രി​ക്ക​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് (എ​എ​ഫ്‌​ഐ) ന​ല്‍​കി​യ​ത്.

ഇ​ന്‍ ദി​സ് വേ​ള്‍​ഡ് ദെ​യ​ർ ആ​ര്‍ ടു ​കൈ​ന്‍​ഡ്സ് ഓ​ഫ് പീ​പ്പി​ള്‍, ഫ്ര​ന്‍​ഡ് (ദി ​ഗു​ഡ്, ദി ​ബാ​ഡ് ആ​ന്‍​ഡ് ദി ​അ​ഗ്ലി) എ​ന്ന ഡ​യ​ലോ​ഗ് ഇ​ന്നും കാ​ണി​ക​ളെ രോ​മാ​ഞ്ചം കൊ​ള്ളി​ക്കു​ന്നു.

പേ​രി​ല്ലാ​ത്ത ക​ഥാ​പാ​ത്ര​മാ​യി ചു​ണ്ടി​ൽ എ​രി​യു​ന്ന ചു​രു​ട്ടു​മാ​യി കു​തി​ര​പ്പു​റ​ത്തു പ്ര​ത്യ​ക്ഷ​പ്പെ​ട്ട ക്ലി​ന്‍റ് ഈ​സ്റ്റ്‌​വു​ഡ് വെ​ള്ളി​ത്തി​ര​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദി ​ഗു​ഡ്, ദി ​ബാ​ഡ് ആ​ന്‍​ഡ് ദി ​അ​ഗ്ലി സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഴ​ങ്ങി​യ ബി​ജി​എ​മ്മും ലോ​ക​പ്ര​ശ​സ്ത​മാ​യി. ഒ​രു ചൂ​ള​മ​ടി ശ​ബ്‌​ദ​മാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് ആ ​ശ​ബ്‌​ദം എ​ത്ര​യെ​ത്ര സി​നി​മ​ക​ളി​ൽ കേ​ട്ടു.

Latest News

Corehub Up